എന്നാണു നിനക്കതിനു യോഗം
March 2, 2010
നിനക്കെന്നാണതിനു യോഗം
പരുക്കന്‍ കൈകളില്‍ ഒതുങ്ങി കൂടുവാന്‍
ചിറകില്ലാതെ ആകാശത്ത് പറക്കുവാന്‍
ലക്ഷ്യത്തില്‍ ചെന്ന് ചേരുവാന്‍
ആ മൃദുല മേനിയില്‍ ഒരുമ്മ നല്‍കുവാന്‍
ആ ലോലമാം നെറ്റിതടത്തില്‍ ഒരു മുത്തം കൊടുക്കുവാന്‍
അതി ലോലമാം ആ വദനത്തില്‍
ഒരു പൊടി ചോര തന്‍ മുറിപാടുണ്ടാക്കുവാന്‍
ഒരു പിടി ഹര്‍ത്താലുകളും ബന്ദുകളും വന്നു പോയിട്ടും
എന്തേ നിനക്ക് മാത്രം യോഗമില്ല
കല്ലേ കരിങ്കല്ലേ …
എന്നാണു നിനക്കതിനു യോഗം
One Comments
veenapoovin vithumbalukal polum vingalukal aaakkiya kavikele ningelenthe ee paavam karimkallin vedanakal kandilla