പെയ്തൊഴിഞ്ഞെങ്കിലും…………..
ഈ വേനല്‍ കാല ഉച്ചസമയത്തും
കാര്‍മേഘത്തിന്‍ കൂരിരുള്‍ പിടിയില്‍ അമര്‍ന്നു സൂര്യന്‍
കാര്‍മേഘത്തിന്‍ നിശ്വാസത്തില്‍ തണുത്തു ചുടു കാറ്റ്
ഉച്ചസ്ഥായില്‍ കേള്‍ക്കുന ഇടിവെട്ടുകളിലും
തളിരിലകളെ പേടിപ്പിച്ചു വീശുന കാറ്റിലും
പെയ്തൊഴിയാത്ത മഴയിലും
നടക്കുന്നു ഞാന്‍ പ്രതിരോധമില്ലാത്ത
മഴയും തണുപ്പും തൊട്ടറിയുന്നു ഞാന്‍
മഴയില്‍ നിന്ന് ഓടിയൊളിക്കുന മനുഷ്യരെയും
മഴയത് കളിക്കുവാന്‍ വെമ്പുന ബാലകരെയും
മഴയെ ശപിക്കുന വീട്ടമ്മമാരെയും
മഴയെ ആഘോഷിക്കുന യുവത്വത്തെയും
കാണുന്നു ഞാന്‍ ഈ ഉച്ച മഴയില്‍
നടന്നു ഞാന്‍ അല്പം നേരം ഈ മഴയില്‍
മഴയുടെ ശക്തി കുറയുന്നു മെല്ലെ
കാറ്റിന്‍ ഇരമ്പം കേള്‍ക്കുനില്ല ഇപ്പോള്‍
എന്നിട്ടും കാണുനില്ല സൂര്യനെ
കാരമേഘതിന്‍ തടവറയില്‍ നിന്നും
മോചിതനാവാത്ത സൂര്യനെ പോലെ
അടക്കി വെച്ച ചിന്തകളാല്‍ വിങ്ങുന്നു എന്‍ മനസ്സ്
പെയ്യാന്‍ കൊതിക്കുന്നു ചിന്തകള്‍
മാറി പോയ കാറിനെ നോക്കി നിസ്സഹായരായി
കരയുന തവളകളെ പോലെ
ചിലംബുനു എന്റെ മനസും
ചിന്തകളെയും മനസിനെയും കുളിരണിയിക്കാന്‍
വരും മറ്റൊരു കാര്‍മേഘം
4 Comments
bear pothinjondu vanna paper il ninnum kittiyathayirikkum….
etengene oppichu.. oru kavi ullil olinjirippundu alle
korachokke saahithyam ente valathuvsham chernum poyittundatta
Entha…kochiyile choodu thalakkum pidicho???
But kollaam ttoh….
Sooryan udhikkum, mazhayum peyyum….RULES of NATURE!!! Just that, ellaatthinum oru time varanam…, so is everything in LIFE….!!!